അറിവിനെ അഗ്നിയോടുപമിക്കാം. എങ്ങിനെയെന്നല്ലേ?. ഇതാ താഴെ പറയുന്നവ നോക്കൂ.
1) അഗ്നി നല്ലതിനും ചീത്തയ്ക്കും ഉപയോഗിക്കാം. ഒരുനേരത്തെ ആഹാരം പാകം ചെയ്യാനും അന്യണ്റ്റെ പുരകത്തിക്കുവാനും ഉപയോഗിക്കുന്നത് അഗ്നി തന്നെ ഉപയോഗിക്കുന്നവണ്റ്റെ മനോഭാവം അനുസരിച്ച് അതിണ്റ്റെ പ്രയോജനവും മാറിക്കൊണ്ടിരിക്കും. അറിവും അങ്ങിനെ തന്നെ.
2) അഗ്നിയില്‍നിന്ന് എത്ര കൊളുത്തിയാലും അതിനു നാശം സംഭവിക്കുകയില്ല, അറിവും അങ്ങിനെ തന്നെ എത്ര പകര്‍ന്നാലും അത് നശിക്കുകയില്ല.
3) വെള്ളം വീണാല്‍ തീ കെട്ടുപോകും, അതുപോലെ തന്നെ അഹംഭാവകാകുന്ന വെള്ളം വീണാല്‍ അറിവാകുന്ന തീ കെട്ടുപോകും. അറിവു നിറഞ്ഞ മനുഷ്യനൊരിക്കലും അഹംഭാവിയാകാന് സാധിക്കില്ല.
4) തീ ജ്വലിപ്പിക്കാന്‍ ഇന്ധനം വേണം. അതുപോലെ തന്നെ അറിവ് ജ്വലിക്കാന്‍ കഠിനാദ്ധ്വാനം ആവശ്യമാണു.
സുഹ്രുത്തുക്കളെ നമ്മളെല്ലാം പല മേഖലയില്‍ പെട്ടവരും പല സംസ്കാരത്തില്‍ വളര്ന്നവരുമാണു, ഇവിടെയെഴുതുന്നതില് ഭൂരിഭാഗവും കേരളത്തിനു വെളിയില്‍ ജീവിക്കുന്നവരുമായിരിക്കും. ഏതെങ്കിലും തരത്തിലുള്ള അറിവും കഴിവുമില്ലാതെ നമ്മള്ക്കാര്ക്കുമിവിടെവരെ എത്താന്‍ കഴിയില്ലല്ലോ. മനുഷ്യജീവനു ലഭിച്ച അമൂല്യമായ വരദാനമാണു അറിവും കഴിവും. അതു പ്രയോജനപ്പെടൂത്തുവാനും പ്രോജ്വലിപ്പിക്കുവാനും നമ്മള്‍ക്കെല്ലാവര്‍ക്കും കഴിയട്ടെ എന്നു പ്രാര്‍ഥിക്കുന്നു.
തനിക്കുള്ള അറിവ് മറ്റുള്ളവര്‍ക്ക് പകര്‍ന്നു കൊടുക്കാനുള്ള വേദിയായി ബ്ളോഗു ലോകം വളരണമെന്നാണു എനിക്കു തോന്നുന്നത്. പരദുഷണങ്ങള്ക്കും പാരവയ്പുകള്ക്കുമപ്പുറം ഒരു കുടുമ്പം പോലെ സന്തോഷവും സന്താപവും പങ്കു വച്ച് അറിവു പങ്കു വച്ച്, മനുഷ്യത്തം പങ്കു വച്ച് നമ്മള്‍ക്കെല്ലാവര്‍ക്കും സ്വയം വലുതാകാം.
നമ്മളെ ഇവിടെ ഒന്നിപ്പിക്കുന്ന രണ്ടു ഘടകങ്ങളുണ്ട് ഭാഷയും കൊച്ച് കേരളവും, രണ്ടിണ്റ്റേയും വളര്‍ച്ചയ്ക് നമ്മളെകൊണ്ടാവുന്ന സഹായം ചെയ്യണമെന്നാണു എണ്റ്റെ അഭിപ്രായം, നമ്മള്‍ക്കു നല്‍കിയതിണ്റ്റെ ചെറിയ ശതമാനമെങ്കിലും നമ്മള് തിരിച്ചു ചെയ്യണ്ടേ?. നിങ്ങള്‍ക്കുള്ളതു പോലെ അറിവോ കഴിവോ എനിക്കില്ല, എണ്റ്റെ വിനീതമായ അഭിപ്രായങ്ങള്‍ ഞാന്‍ ഇവിടെ പറഞ്ഞുവെന്നു മാത്രം, ഞാന്‍ ഒരു തത്വഞ്ജാനിയല്ല, എല്ലാവര്ക്കും നന്മവരണമെന്നാഗ്രഹിക്കുന്ന ഒരു സാധാരണക്കാരന് മാത്രം. എണ്റ്റെ പരാമര്‍ശങ്ങള്‍ ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ളതല്ല. ഇത് ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ആത്മാര്‍ഥതയോടെ മാപ്പു ചോദിക്കുന്നു.
ഇത് എന്നെ ഇവിടെയെത്തുവാന് സഹായിച്ച ശ്രീ ദേവാനന്ദിനു സമര്‍പ്പിച്ചിരിക്കുന്നു.
സേവകന്
Wednesday, May 9, 2007
Subscribe to:
Post Comments (Atom)
4 comments:
നല്ല ഉപദേശങ്ങള്‍.
അക്ഷരത്തെറ്റു ഒഴിവാക്കി എഴുതിയാല്‍ വായിക്കാന്‍ സുഖമുണ്ടാകും.
സിബുവിന്റെ വരമൊഴിയാണു മലയാളം എഴുതാന്‍ ഉപയോഗിക്കുന്നതെങ്കില്‍,
ആ പ്രോഗ്രാം തുറന്നു
help-lipi-lipi.png
എന്ന ഫയല്‍ പ്രിന്റു ചെയ്തു മുന്നില്‍ വെക്കുക. എന്നാല്‍ ഏതൊക്കെ അക്ഷരങ്ങള്‍ക്കു ഏതൊക്കെ കീ അമര്‍ത്തണമെന്നു മനസ്സിലാകും.ശീലമായാല്‍ പിന്നെ ഇതാവശ്യമുണ്ടാവില്ല.
ആശംസകള്‍.
സേവകാ,
“അഗ്നി നല്ലതിനും ചീത്തയ്ക്കും ഉപയോഗിക്കാം. ഒരുനേരത്തെ ആഹാരം പാകം ചെയ്യാനും അന്യണ്റ്റെ പുരകത്തിക്കുവാനും ഉപയോഗിക്കുന്നത് അഗ്നി തന്നെ ഉപയോഗിക്കുന്നവണ്റ്റെ മനോഭാവം അനുസരിച്ച് അതിണ്റ്റെ പ്രയോജനവും മാറിക്കൊണ്ടിരിക്കും. അറിവും അങ്ങിനെ തന്നെ“.
വളരെ ഇഷ്ടപ്പെട്ടു എനിക്കീ പോസ്റ്റ്. ഇനിയും തുടരുക. ഈ ബൂലോകത്ത് ഒരുപാടു സുഹൃത്തുക്കളുണ്ടാകും.... സ്വാഗതം.
നന്ദി കരീം മാഷെ, പക്ഷെ ഞാന്‍ വളരെ ശ്രദ്ധിച്ച് അക്ഷരെതെറ്റു കൂടാതെയാണു എഴുതുന്നത്, എങ്ങിനെയാണു നിങ്ങളെ ബോധ്യപ്പെടുത്തേണ്ടതെന്ന് അറിയില്ല. എന്നാല്‍ ഇത് എന്റെ ബ്ലൊഗില്‍ എത്തിയാല്‍ വളരെ വികലമായി കാണുന്നു, എന്താണിതിന്റെ കാരണം മാഷെ?. ഒരുപക്ഷെ മാഷിനെപോലുള്ള അനുഭവഞ്ജാനമുള്ളവര്ക്ക് വിശദീകരിക്കാന്‍ പറ്റുമായിരിക്കും. ഞാന്‍ വരമൊഴി എഡിറ്ററില്‍ കേരള ഫോണ്ടും, മാത്രുഭൂമി ഫോണ്ടുമാണു ഉപയോഗിക്കാറുള്ളത്.
അപ്പൂസെ , വളരെ നന്ദി, ഞാന്‍ അപ്പൂസിണ്റ്റെ ബ്ബ്ളോഗുകള് വായിക്കാറുണ്ട്, ഡ്രൈ ഐസിനെപ്പറ്റിയുള്ള ബ്ളോഗ് എനിക്കു വളരെ ഇഷ്ടമായി, തുടര്‍ന്നും അത്തരം ബ്ലോഗുകള്‍ പ്രതീക്ഷിക്കുന്നു.
good advice...congrats grapes!!
Post a Comment