ചൈന എണ്റ്റെ ധാരണകളും തെറ്റിദ്ധാരണകളും.
ഞാന്‍ വര്‍ക്കു ചെയ്യുന്ന കമ്പനിയുടെ ഡയറക്ടര്‍ എന്നോട് ചൈനയ്ക്കു പോകാമോ എന്നു ചോദിച്ചപ്പോള്‍ അദ്യമേ ഞാന്‍ പറഞ്ഞതു പറ്റില്ല എന്നാണു. എനിക്ക് ചൈനയെക്കുറിച്ച് അത്ര നല്ല അഭിപ്രായമല്ല ഉണ്ടായിരുന്നത്. പിന്നെ കമ്പനിയുടെ ആകര്‍ഷകമായ പാക്കേജില്‍ ഞാന്‍ വീണു പോവുകയായിരുന്നു. അന്നു വേണ്ട എന്നു വച്ചിരുന്നുവെങ്കില്‍ എന്തു മണ്ടത്തരമായിരുന്നേനെ എന്നു ഇപ്പോള്‍ തോന്നുന്നു. നാട്ടിലെ മാധ്യമങ്ങളിലൂടെയും കൂട്ടുകാരിലൂടെയും എനിക്കു പകര്‍ന്നുകിട്ടിയ ധാരണകളും അവയുടെ സത്യാവസ്തയും എനിക്കു നിങ്ങളെ ബോധ്യപ്പെടുത്തണമെന്നുണ്ട്. മറ്റുള്ള രാജ്യങ്ങളിലുള്ള പോലെ മലയാളികള്‍ ഇവിടെയില്ലാത്തതിനാല്‍ ആര്‍ക്കെങ്കിലും പ്രയോജനപ്പെടുന്നെങ്കില്‍ പ്രയോജനപ്പെടട്ടെ എന്നുകരുതിയാണിതിവിടെ കുറിക്കുന്നത്.
1) ചൈനയില്‍ ആഹാരം പാമ്പും വണ്ടും പല്ലിയുമാണു. --
ചൈനയില്‍ വളരെ കുറച്ച് ആളുകള്‍ മാത്രമെ ഇതൊക്കെ കഴിക്കൂ. ഒന്നോ രണ്ടോ പ്രോവിന്സുകളിലുള്ളവര്. എന്നാല്‍ പട്ടി, പന്നി എന്നിവ ഉപയോഗിക്കുന്നവരുടെ എണ്ണ, വളരെക്കൂടുതലാണു. നാട്ടിലെ ചൈനീസ് ഭക്ഷണശാലകളില്‍ കിട്ടുന്ന ഭക്ഷണത്തില്‍ നിന്നും വ്യത്യസ്തമാണെങ്കിലും, ഇവിടുത്തെ ഭക്ഷണം സ്വാദിഷ്ടമായിട്ടാണു എനിക്ക് അനുഭവപ്പെടുന്നത്.
2) ചൈനക്കാര്‍ക്ക് വൃത്തിയൂം വെടിപ്പും. കുറവാണു--
ഇത് ഒരു പരിധി വരെ ശരിയാണെങ്കിലും, പല പട്ടണങ്ങളിലും സ്തിതി വ്യത്യസ്തമാണു. സിഗരറ്റു വലിക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണിവിടെ, ബസുകള്‍ക്കകത്തും,ഒാഫീസുകളിലുമെല്ലാം തുപ്പുന്നതിനു ഒരു മടിയുമിവര്ക്കില്ല. സാര്‍സ് പടര്‍ന്നു പിടിക്കാനുള്ള ഒരു പ്രധാന കാരണം ഇതായിട്ടുപോലും ഇപ്പോഴും ഈ തുപ്പല് ശീലത്തീനു ഒരു മാറ്റവുമില്ല മറ്റൊരു കാര്യം ഇവരുടെ പൊതു കക്കൂസുകളാണു. നിങ്ങല്‍ ചൈനയില്‍ പോവുകയാണെങ്കില്‍ പൊതു കക്കൂസുകള്‍ കഴിയാവുന്നതും ഒഴിവാക്കണം. രോഗങ്ങളുടെ പ്രസരണ കേന്ദ്രങ്ങളാണവ. ഇങ്ങിനെയൊക്കെയാണെങ്കിലും, വീടു നന്നായി സൂക്ഷിക്കാന്‍ ഇവര്‍ക്കറിയാം. പാറ്റ കൊതുക് മൂട്ട എലി തുടങ്ങിയ ക്ഷുദ്രജീവികളുടെ ഉപദ്രവവും വളരെക്കുറവാണിവിടെ.
3)ചൈനക്കാര്‍ നന്നായി അധ്വാനിക്കുന്നവരാണു.
അവരുടെ ജോലിസമയം നോക്കുക:-ഫാക്റ്ററികളില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍- രാവിലെ 8 മണിമുതല്‍ 11:30 വരെ, 11:30 മുതല്‍ 1 മണിവരെ ഉച്ചഭക്ഷണവും വിശ്രമവും. 1 മണിമുതല്‍ നാലുമണിവരെ ജോലി. ചില ഫാക്റ്ററികള്‍ ഞായറാഴ്ച പ്രവര്‍ത്തിക്കുകയില്ല, ചിലവ ശനിയും ഞായറും പ്രവര്‍ത്തിക്കുകയില്ല.
ഒാഫീസ് ജോലിക്കാര്‍- 10 മുതല്‍ 5 വരെ- മേല്‍ പറഞ്ഞ ഉച്ച്ഭക്ഷണ ബ്രേക് അവര്‍ക്കും ബാധകം. ശനിയും ഞായറും ഗവ: ഒാഫീസുകളടക്കം ഒരു ഓഫീസും പ്രവര്‍ത്തിക്കുകയില്ല. അവധി ദിവസങ്ങളുടെ എണ്ണം,പുതു വര്‍ഷ അവധി(ഫെബ്രുവരി) 12 ദിവസം മുതല്‍ 15 ദിവസം വരെ. മെയ് ദിന അവധി- 7 ദിവസങ്ങള്‍
ദേശീയ അവധി(ഒക്റ്റോബര്‍)- 7 ദിവസം. ലോക്കല്‍ അവധികളും ശനിയും ഞായറും കൂടാതെയുള്ള അവധികളുടെ എണ്ണമാണിത്.
4) ചൈനയില്‍ കൂലി കുറവാണു.
തെറ്റായ ഒരു ധാരണയാണിത്. ഏറ്റവും താഴെക്കിടയിലുള്ള തൊഴിലാളിക്കും മാസം 6000 രൂപവരെ ശംബളം ലഭിക്കും, കൂടാതെ ഇന്‍ഷുറന്‍സ്, ഫാമിലി പെന്ഷന്, തുടങ്ങിയവയും. സാധാരണ സാലറി ഇവിടെ 15000 രൂപയാണു. വലിയ ഓഫിസുകളില്‍ ജോലി ചെയ്യുന്നവര്‍ മാസം 60000 രൂപവരെ വാങ്ങുന്നുണ്ട്. തൊഴിലാളികളില്‍ ഭൂൂരിഭാഗത്തിനും സ്വന്തം കൃഷിഭൂമിയും കോഴി വളര്‍ത്തല്‍ എന്നിവയുള്ളതുകൊണ്ട് ഇവര്‍ക്ക് വളരെക്കൂറചു മാത്രമെ ചെലവാക്കെണ്ടി വരാറുള്ളു. കുടാതെ അവശ്യസാധനങ്ങളുടെ വിലനിലവാരം ഏതാണ്ടു ഇന്ത്യയുടേതിനൊപ്പം പിടിച്ചുനിര്‍ത്താന്‍ ഇവര്‍ക്കു കഴിഞ്ഞിട്ടുള്ളതുകൊണ്ട് ഇവിടുത്തെ ജനങ്ങള്‍ക്ക് ധാരാളം സമ്പാദിക്കാന്‍ പറ്റുന്നുണ്ട്.
5)ബുദ്ധി ശക്തിയില്‍ ചൈനക്കാര്‍ മുന്പിലാണു.
വെറുതെയാണിത്, കാര്യങ്ങള്‍ മനസ്സിലാക്കാനുള്ള കഴിവും, സാഹചര്യങ്ങള്ക്കനുസരിച്ചൂ പ്രവര്‍ത്തിക്കാനും, അനുഭവങ്ങളില്‍ നിന്നും പാഠങ്ങള്‍ പഠിക്കാനുമുള്ള കഴിവ് നമ്മള് മലയാളികളെക്കാള്‍ വളരെ കുറവാണിവര്‍ക്ക്. എന്നാല്‍ പഠിച്ച് വച്ചതോ ദിനം തോറും ആവര്‍ത്തിക്കുന്നതോ ആയ കാര്യങ്ങള്‍ അതു പോലെ ആവര്‍ത്തിക്കാന്‍ ഇവര്‍ക്ക് കഴിവ് കൂടുതലാണു.
എന്തുകൊണ്ടു ചൈന??.
കൂടൂതലായും പടിഞ്ഞാറന്‍ രാജ്യങ്ങളും(ഏറ്റവും കൂടുതലായി അമേരിക്ക) ഇന്ത്യയുള്‍പ്പടെയുള്ള മറ്റ് രാജ്യങ്ങളും ചീനയുടെ സാമ്പത്തിക വളര്‍ച്ചയില്‍ അസൂയപ്പെടുന്ന കാലമാണല്ലോ ഇത്. ഞാനൊരു സാമ്പത്തിക വിദഗ്ദ്ധനല്ലെങ്കിലും, എനിക്ക് താത്പര്യമുള്ള വിഷയമായതുകൊണ്ട്, എണ്റ്റെ നോട്ടത്തില്‍ കണ്ട കാരണങ്ങള്‍ ഇവിടെ പറയുന്നു. സാമ്പത്തിക വിശാരദന്മാര് ഏറെയുള്ള ബൂലോകം എണ്റ്റെ കണ്ടെത്തലില്‍ പിശകുണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കുമല്ലോ. സാമ്പത്തിക ഉദാരവല്കരണനയങ്ങള് എങ്ങിനേ ഫലപ്രദമായി വിനിയോഗിക്കാം എന്നതിനു ഉത്തമോദാഹരണമാണു ചൈന. ഉദാരവല്കരണത്തിണ്റ്റെ കാര്യത്തില്‍ ഇന്ത്യ അടക്കമുള്ള പല രാജ്യങ്ങളും അറച്ച് നിന്നപ്പോള്‍ ൧൯൭൮ ല്‍ തന്നെ ചൈന ഇതിനു തുടക്കം കുറിച്ചിരുന്നു. ഇന്നു വിദേശ രാജ്യങ്ങളില്‍ നിന്നും ബില്ല്യന്‍ കണക്കിനു ഡോളറുകളാണിവിടേക്കൊഴുകുന്നത്. വിദേശ കമ്പനികള്‍ക്കുള്ള സൌകര്യങ്ങളും സൌജന്യങ്ങളും ഏറ്റവും കൂടുതല്‍ നല്കുന്ന ഒരു രാജ്യമാണിത്. റോഡുകള്‍ പാലങ്ങള്‍ തുടങ്ങിയ ഇന്ഫ്രാസ്റ്റ്രക്റ്റര് ഡെവലപ്പുമെണ്റ്റിനായി ഇന്ത്യ ചെലവാക്കുന്നതിണ്റ്റെ പത്ത് ഇരട്ടിയാണിവര് ചെലവാക്കുന്നത്!!. തൊഴിലാളികളുടെ സാന്നിധ്യം. :- ചൈനയില്‍ ജോലി ചെയ്യുന്നത് ഒരു കുറച്ചിലായി ആരും കണക്കാക്കുന്നില്ല. അവധിക്കാലത്ത് കുട്ടികള്‍ (അവര്‍ എത്ര ഉന്നത് ഉദ്യോഗസ്തരുടെ മക്കളായാലും, എത്ര പണക്കാരായാലും) സാധാരണ തൊഴിലാളികളുടെ കൂടെ നിന്നു ജോലി ചെയ്യുന്നതു കാണാം. ഇത് അവര്‍ക്ക് സമ്പാദ്യത്തോടൊപ്പം ആഹ്ളാദം പകരുന്ന ഒരു അനുഭവം കൂടിയാണു, കാരണം അവര്‍ ജോലി ചെയ്യുന്നത് ആസ്വ്ദിക്കുന്നു. മുന്നോട്ടുള്ള വഴികളില്‍ മറ്റുള്ളവരോടു മത്സരിക്കാന്‍ അവര്‍ക്ക് ഊര്‍ജ്ജം പകരാനും ഇത് വഴിയൊരുക്കുന്നു. മറ്റൊന്നു ഒരു വീട്ടിലെ എല്ലാവരും ജോലിക്കു പോകുന്നു എന്നതാണു. (അവര്‍ എത്ര വയസായവരാണെങ്കിലും) പരസ്പര സ്നേഹം:-ഇവര്‍ക്കുള്ള പരസ്പര സ്നേഹം ആരെയും അസൂയപ്പെടുത്തും, ഒരു കുടുംബം പോലെയാണു എല്ലാ ചൈനാക്കാരും പരസ്പരം ഇടപഴകുന്നത്. അടിപിടിയും തമ്മില്‍ തല്ലലും എല്ലാം വളരെ കുറവാണിവിടെ. പലപ്പോഴും പൊട്ടിത്തെറിക്കേണ്ട അവസരങ്ങളില്‍ പോലും ഇവര്‍ കാണിക്കുന്ന ക്ഷമാശീലവും സഹകരണവും നമുക്ക് ഒരു മാതൃകയാണു.
ഇത് ഞാന്‍ അവസാനിപ്പിക്കുന്നില്ല കൂടുതല്‍ ചൈനാവിശേഷങ്ങളുമായി ഞാന്‍ വീണ്ടും വരും(ജാഗ്രതൈ!!). അതു വരേക്കും സച്ചിയാന്(ഗൂഡ് ബൈ).
സേവകന്
Subscribe to:
Post Comments (Atom)
2 comments:
നല്ല വിവരണം. ചൈനയെപ്പറ്റിയുള്ള കാഴ്ചപ്പാടുകള്‍ പോരട്ടെ-അധികം മലയാളികള്‍ ഇല്ലാത്ത സ്ഥലമാണെന്ന് തോന്നുന്നല്ലേ?
ഇന്ത്യന്‍ റെസ്റ്റോറന്റുകള്‍, കടകള്‍ ഇവയൊക്കെയുണ്ടോ അവിടെ ധാരാളം.
കേട്ടിരിക്കുന്നത് ക്രൈം റേറ്റ് (പോക്കറ്റടിയുള്പ്പടെ) ചൈനയില്‍ അത്യാവശ്യമുണ്ടെന്നുള്ളതാണല്ലോ-നാടും സ്ഥലവും അനുസരിച്ച് മാറുമായിരിക്കും അല്ലേ.
നന്ദി വക്കാരി, ഇവിടെ ഒരു ഇന്ത്യന്‍ റെസ്റ്റാറണ്റ്റ് ഉണ്ട്, ചൈനയില്‍ ആകെ അവര്‍ക്ക് 79 ശാഖകള്‍ ആണുള്ളത്. തമിഴ്നാടുകാരനാണ് ഉടമസ്തന്. അദ്ദേഹം ചൈനയുടെ തന്നെ സ്വതന്ത്ര പ്രവിശ്യയായ മക്കാവിലാണു താമസം, മറ്റു കടകളൊന്നും അധികം ഇല്ല, മലയാളികള്‍ വളരെ കുറവാണിവിടെ. എങ്കിലും ചിലരെയൊക്കെ പരിചയപ്പെടാന്‍ എനിക്കു പറ്റിയിട്ടുണ്ട്. അവരെക്കുറിചുള്ള വിവരണങ്ങളും വക്കാരിയുടെ മറ്റു സംശയങ്ങള്‍ക്കുള്ള മറുപടിയും ഇനി വരുന്ന പോസ്റ്റുകളില്‍.
സേവകന്.
Post a Comment