പുലര്‍ചെ ബോംബെയില്‍ നിന്നും സുഹൃത്ത് ശശിയുടെ ഫോണ്‍ കോള്‍ ആണെന്നെ വിളിച്ചുണര്‍ത്തിയത്, “എടാ നമ്മുടെ വക്കച്ചന് ചേട്ടന് മരിച്ചു പോയി, ഹൃദയാഘാതമായിരുന്നു- വക്കച്ചന് ചേട്ടന്റ്റെ അഗ്രഹം പോലെ ശരീരം ഇവിടെത്തന്നെ അടക്കി, നാട്ടില്‍ നിന്നും ആരും എത്തിയിരുന്നില്ല, നാട്ടില്‍ അറിയിച്ചെങ്കിലും ആര്‍ക്കും വരാനാവില്ല എന്നാണു മറുപടികിട്ടിയത്“. ഒരുനിമിഷം ഞാന്‍ തരിച്ചിരുന്നു പോയി, പിന്നെ പൊട്ടിപൊട്ടി ചിരിച്ചു, ഒരാള്‍ മരിച്ച വാര്‍ത്ത കേട്ടാല്‍ ചിരിക്കുന്നോ, ഇയാളിത്ര ക്രൂരനോ അതോ വട്ടാണോ എന്നെല്ലാം ചിന്തിക്കുന്നതിനു മുന്‍പ് വക്കച്ചന് ചേട്ടന്റ്റെ കഥ വായിക്കുക.
ഡിഗ്രി കഴിഞ്ഞു നാട്ടില്‍ തെക്കുവടക്കു നടക്കണ കാലം, അച്ഛന് റിട്ടയര്‍ ചെയ്തതോടു കൂടി വീട്ടിലെ സാമ്പത്തിക സ്ഥിതി വളരെ മോശം, ഒരുപാട് ജോലിക്ക് തെണ്ടി നടന്നെങ്കിലും ഒന്നും ശരിയായില്ല, വീട്ടിലെ അവസ്ഥ ഓര്‍ത്തപ്പോള്‍ വീണ്ടും പഠിക്കാനും തോന്നിയില്ല. എന്നെ നന്നായി അറിയാമായിരുന്ന എന്റ്റെ അച്ഛന് ഒരു ദിവസം എന്നെ അടുത്തു വിളിച്ചു, “എടാ നിന്റ്റെ വിഷമം എനിക്കു മനസ്സിലാകുന്നുണ്ട് വിഷമിക്കണ്ട നിനക്കും ഒരു നല്ല കാലം വരും. നീ ഒരു കാര്യം ചെയ്യ് ബോംബെയില്‍ എന്റ്റെ ഒരു സുഹൃത്തുണ്ട്, വക്കച്ചന്- അവനോടു ഞാന്‍ നിണ്റ്റെ കാര്യം പറഞ്ഞിട്ടുണ്ട്, നീ എത്രയും പെട്ടെന്ന് അങ്ങോട്ടു ചെല്ലാന്‍ പറഞ്ഞു.“ “പിന്നെയൊരു കാര്യം“, അച്ഛന് എന്നെയൊന്നു ചുഴിഞ്ഞു നോക്കി “നിന്റ്റെ എടുത്തു ചാട്ടവും കോപവുമൊന്നും അവന്റ്റെയടുത്ത് കാണിക്കരുത്, വെള്ളമടിച്ചാല്‍ അവന് വായിത്തോന്നിയതെല്ലാം വിളിച്ചു പറയും, നീ അതു കേട്ടൊന്നും വിഷമിക്കരുത്, അവനാളു പാവമാ“. അച്ഛന്റ്റെ ഉപദേശം ശിരസ്സാ വഹിച്ചു കൊണ്ട് മൂന്നു ദിവസങ്ങള്‍ക്കു ശേഷം ഞാന്‍ ബോംബെയിലേക്കു പുറപ്പെട്ടു. വണ്ടിയില്‍ നിന്നിറങ്ങുമ്പോള്‍ വക്കച്ചന് ചേട്ടന് പറഞ്ഞു വിട്ട മനോജ് എന്നെ കാത്തു നില്ക്കുന്നുണ്ടായിരുന്നു. എനിക്കൊരു മുന്നറിയിപ്പുതരാന്‍ മനോജും മറന്നില്ല, “വക്കച്ചന് ചേട്ടന് നല്ല ഫോമിലാ വായിത്തോന്നിയതൊക്കെ വിളിച്ചു പറഞ്ഞെന്നിരിക്കും. അതൊന്നും കേട്ട് ചൂടാകരുത് പുള്ളിക്കാരണ്റ്റെ സ്വഭാവം അങ്ങിനാ, രണ്ടെണ്ണം അകത്തു ചെന്നുകഴിഞ്ഞാല്‍ പിന്നെ മുന്നില്‍ നില്‍ക്കുന്നത് സ്വന്തം തന്തയാണോ എന്നു പോലും നോക്കില്ല വായില്‍ തോന്നിയതെല്ലാം വിളിച്ചു പറയും“. മനോജിണ്റ്റെ സംസാരം കൂടി കേട്ടപ്പോള്‍ എണ്റ്റെ ചങ്കിടിപ്പു കൂടി ദേഷ്യം വന്നാല്‍ എനിക്കു സെല്‍ഫ് കണ്ട്രോള് കിട്ടില്ല, രണ്ടു പറഞ്ഞതിനു ശേഷമായിരിക്കും പറയണ്ടായിരുന്നു എന്നു തോന്നുന്നത് അങ്ങിനെയുള്ള ഞാന്‍ ഇങ്ങേരുമായി പൊരുത്തപ്പെട്ടു പോകുന്നതെങ്ങിനെ, ദൈവമെ ചെന്ന ദിവസം തന്നെ തിരിച്ചു പോകെണ്ടി വരുമോ?. തന്റ്റെ സുഹൃത്തിന്റ്റെ നീരസവും സമ്പാദിച്ചു തിരിച്ചു ചെന്നാല്‍ അച്ഛന്റ്റെ പ്രതികരണം എന്തായിരിക്കും എന്നെല്ലാം ചിന്തിച്ചിരിക്കവെ മനോജ് പറഞ്ഞു “ഫ്ളാറ്റെത്തി“. മനോജ് ഇറങ്ങി പെട്ടിയെല്ലാം എടുത്തു വച്ചു, ടാക്സിയുടെ പൈസ കൊടുത്തതിനു ശേഷം എന്റ്റെ പെട്ടിയും തൂക്കി മനോജ് മുന്നെ നടന്നു എന്റ്റെ പെട്ടി ഞാന്‍ ചുമന്നോളാമെന്നു പറഞ്ഞിട്ടു മനോജ് സമ്മതിച്ചില്ല. ഇത് എനിക്കൊരു ശീലമാ, ഇവിടെ പോര്‍ട്ടര്‍ ആയിരുന്നു ഞാന്‍ കുറെക്കാലം. മലയാളിയുടെ മനുഷ്യത്തം മറുനാട്ടിലെങ്കിലും ഇനിയും ബാക്കിയുണ്ടല്ലോ എന്നു ഞാന്‍ ആശ്വസിച്ചു, ഫ്ളാറ്റിലെത്തുന്നതിനു മുന്‍പേ മനോജ് പറഞ്ഞു “വക്കച്ചന് ചേട്ടനെ പുള്ളി കേള്‍ക്കെ വക്കച്ചാ എന്നു മാത്രമെ വിളിക്കാവൂ. വക്ക്ച്ചന് ചേട്ടാ എന്നെങ്ങാന്‍ വിളിച്ചു പോയാല്‍ പുള്ളിക്കന്നത്തേയ്ക് അതു മതി“. “അതെന്താ അങ്ങിനെ?“ ഞാന്‍ ചോദിച്ചു, അതെനിക്കുമറിയില്ല, പക്ഷെ പുള്ളിയെ ചേട്ടാ എന്നു വിളിച്ചാല്‍ പുള്ളിക്ക് ഭയങ്കര ദേഷ്യമാ. ഞാന്‍ ആലോചിച്ചു, ഇതെന്തൊരു മനുഷ്യന്?. മറ്റുള്ളവര്‍ ബഹുമാനിക്കുന്നതു പോലും ഇഷ്ടപ്പെടാത്ത ആളോ?.
ps നീളം കൂടുതലുള്ളതു കൊണ്ടു ബാക്കി അടുത്ത പോസ്റ്റുകളില്‍.
Tuesday, May 15, 2007
Subscribe to:
Post Comments (Atom)
3 comments:
ഒരുനിമിഷം ഞാന്‍ തരിച്ചിരുന്നു പോയി, പിന്നെ പൊട്ടിപൊട്ടി ചിരിച്ചു, ഒരാള്‍ മരിച്ച വാര്‍ത്ത കേട്ടാല്‍ ചിരിക്കുന്നോ, ഇയാളിത്ര ക്രൂരനോ അതോ വട്ടാണോ എന്നെല്ലാം ചിന്തിക്കുന്നതിനു മുന്‍പ് വക്കച്ചന് ചേട്ടണ്റ്റെ കഥ വായിക്കുക.
തുടരന്?
വക്കച്ചനെ ഹരം കേറി വായിച്ചു വരികയായിരുന്നു :)
സത്യമായിട്ടും അങ്ങിനെയുദ്ദേശിച്ചല്ല എഴുതാനിരുന്നത് പടിപ്പുരേ!!. ഒരു കഥ എന്നു ഞാന്‍ ഇതിനെ വിളിച്ചുവെങ്കിലും ഇതിലെ ഞാന്‍ ഞാന്‍ തന്നെയാണ്. വക്കച്ചന് എന്നത് എന്റെ കണ്മുന്നില് ജീവിച്ച വ്യക്തിയുമാണ്. ഞാന്‍ എന്റെ പ്രൊഫൈലില്‍ പറഞ്ഞിരിക്കുന്നത് പോലെ കയ്കുന്നതു മധുരിക്കുന്നതുമായ അനുഭവങ്ങളാണ് എന്റെ മുതല്‍ക്കൂട്ട്, അതിലെ ഒരു ഏടാണിത്. അതുകൊണ്ടു തന്നെ ഒരുപാടെഴുതാനുണ്ട്, അതു വായിക്കുന്നവര്‍ക്കും എഴുതുന്ന എനിക്കും ഒരുപോലെ പ്രയാസമായതിനാല്‍ ഇതു വേണ്ടി വന്നു. അസൌകര്യം പൊറുക്കുക
Post a Comment